Your Image Description Your Image Description

കോ​ട്ട​യം: കോ​ട്ട​യ​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ക​ട​പ്ലാ​മ​റ്റം വ​യ​ലാ​യി​ലാണ് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ​ ല​ഹ​രി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ്, ശ​ര​ത്, ശ്യം​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ല​ഹ​രി സം​ഘ​ത്തി​ലെ ആ​റ് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​യ​ലാ സ്വ​ദേ​ശി​ക​ളാ​യ കൈ​ലാ​സ് കു​മാ​ർ, ദേ​വ​ദ​ത്ത​ൻ, അ​ർ​ജു​ൻ ദേ​വ​രാ​ജ്, ജെ​സി​ൻ ജോ​ജോ, അ​തു​ൽ പ്ര​ദീ​പ്, അ​മ​ൽ ലാ​ലു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *