Your Image Description Your Image Description
Your Image Alt Text

റിയാദ് സീസണിലെ ഏറ്റവും വലിയ വിനോദ ഏരിയയായ ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ ഇതോടെ തിരക്ക് നിയന്ത്രിക്കാൻ റിയാദ് സീസണിലെ ബൊളിവാർഡ് സിറ്റി ഏരിയ വെള്ളിയാഴ്ച രാത്രി അടച്ചു.

ആദ്യമായാണ് ബൊളിവാർഡ് സിറ്റിയിൽ ഒരു ദിവസത്തിനിടെ സന്ദർശകർ രണ്ടു ലക്ഷം കവിയുന്നത്. സന്ദർശകരുടെ എണ്ണം ഉയർന്നതോടെയാണ് അടക്കാൻ തീരുമാനിച്ചതായും കൂടുതൽ സന്ദർശകരെ സ്വീകരിക്കുന്നത് നിർത്തിവെക്കുന്നതായും ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി അൽ ഷെയ്ഖ് അറിയിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് ഏരിയ വീണ്ടും തുറന്നു. വൈകിട്ട് നാലു മുതൽ പുലർച്ചെ രണ്ടു വരെയാണ് ഇവിടെ സന്ദർശകരെ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *