Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം- ഊട്ടി സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചു. ദീർഘദൂര യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പുതിയ ബോർഡിങ്ങ് പോയിൻ്റ് വഴി ഊട്ടി വരെയുള്ള കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകും.

ദിവസവും രാത്രി 12.46ന് ഊട്ടി ബസ്സ് പുതുക്കാടെത്തുന്ന ബസ് രാവിലെ 5.21 ഊട്ടിയിലെത്തും. ഷൊർണ്ണൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, നാടുകാണി, ഗൂഡല്ലൂർ വഴിയുമാണ് ബസ് സർവ്വീസ് നടത്തുന്നത്. തിരിച്ച് രാത്രി ഏഴ് മണിക്ക് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് പുതുക്കാടെത്തും.

കെ-സ്വിഫ്റ്റിൻ്റെ മൊബൈൽ ആപ്പ് മുഖേനെയും വെബ്സൈറ്റ് മുഖേനയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പുതുക്കാട് നിന്നും 361 രൂപയാണ് ഊട്ടി വരെയുള്ള ടിക്കറ്റ് നിരക്ക്. ഒരു ദിവസം തങ്ങാതെ തന്നെ ഊട്ടിയിലെ മനോഹാരിത ആസ്വദിച്ച് തിരിച്ച് വരാൻ ഈ സർവ്വീസ് ഉപകാരപ്പെടുമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയും ഗതാഗത വകുപ്പ് മന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിന് പുതുക്കാട് ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *