Your Image Description Your Image Description

ഭഗൽപൂർ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവന്മാർ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നവ്ഗച്ചിയ ജില്ലയിലെ പർവട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഗത്പൂരിലാണ് വെടിവെപ്പുണ്ടായത്. ജഗത്പൂർ ഗ്രാമത്തിലെ വസതിയിൽ പൈപ്പ് വെള്ളത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയ്ക്കും വെടിയേറ്റു. വികാൽ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ പരിക്കേറ്റ ജയ്ജീത് എന്നയാൾ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാൾ ഭഗൽപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് വിവരം.

‘ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂർ ഗ്രാമത്തിൽ രണ്ട് സഹോദരന്മാർ പരസ്പരം വെടിയുതിർത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു, മറ്റൊരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും കേന്ദ്ര മന്ത്രി നിത്യാനന്ദ് റായിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം’, എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാർ അറിയിച്ചത്. ആശുപത്രിയിൽവെച്ച് വികാൽ യാദവ് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടർമാരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *