Your Image Description Your Image Description

ആലപ്പുഴ : സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് ഗ്രാഫിക് ഡിസൈനര്‍, കോസ്മറ്റോളജി, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് റിപ്പയര്‍ ട്രെയിനര്‍ തസ്തികകളിലേക്കും സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും മാര്‍ച്ച് 26 ന് രാവിലെ 10.30 മുതല്‍ എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു സെറ്റ് കോപ്പിയുമായി ഓഫീസില്‍ എത്തിച്ചേരുക.കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എസ്.കെ ആലപ്പുഴയുടെ ബ്ലോഗ് പരിശോധിക്കുക : ssaalappuzha.blogspot.com, ഫോണ്‍: 0477 2239655

Leave a Reply

Your email address will not be published. Required fields are marked *