Your Image Description Your Image Description
Your Image Alt Text

 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കുനേരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഗാന്ധിയുടെ പേരിൽ ഫയൽചെയ്ത കേസിലെ വാദം ഈ മാസം 18-ലേക്ക് മാറ്റി. സുൽത്താൻപുർ എം.പി.-എം.എൽ.എ. കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2018 ഓഗസ്റ്റ് നാലിനുനടന്ന സംഭവത്തിൽ ബി.ജെ.പി. നേതാവ് വിജയ് മിശ്രയാണ് കോടതിയെ സമീപിച്ചത്.

ഡിസംബർ 16-ന് രാഹുൽ ഗാന്ധിയോട് ഹാജരാവാൻ കോടതി സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *