Your Image Description Your Image Description
Your Image Alt Text

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡൊമെയ്ൻ രജിസ്ട്രേഷനും സാങ്കേതിക സേവനങ്ങൾക്കുമായി കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ.ടി. മന്ത്രാലയം പ്രത്യേക പോർട്ടൽ തുടങ്ങി. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷന് വെബ്സൈറ്റുകൾ നിർമിക്കാനാവശ്യമായ ടെംപ്ലേറ്റുകൾ, അനുബന്ധ സേവനങ്ങൾ തുടങ്ങിയവയും പോർട്ടലിൽ ലഭ്യമാക്കും. എജുക്കേഷൻ ആൻഡ് റിസർച്ച് നെറ്റ്‌വർക്ക് ഓഫ് ഇന്ത്യ (ഇ.ആർ.എൻ.ഇ.ടി.) എന്നപേരിലുള്ള പോർട്ടൽ ഡൊമെയ്ൻ രജിസ്ട്രാർ എന്ന നിലയിലാകും പ്രവർത്തിക്കുക.

വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്കുള്ള ac.in, edu.in, res.in ഡൊമെയ്നുകളുടെ രജിസ്ട്രേഷനും പോർട്ടൽ വഴിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വെബ് ആക്സസിബിലിറ്റി സേവനങ്ങൾ, കാംപസ് വൈഫൈ സൗകര്യം, സ്മാർട്ട് ക്ലാസ്റൂം, ടെറസ്ട്രിയൽ, സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനം വഴിയുള്ള കണക്ടിവിറ്റി എന്നിവയും പോർട്ടൽ ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *