Your Image Description Your Image Description
Your Image Alt Text

സൗദി അറേബ്യയിലെ മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അബുദാബി നാഷണൽ എനർജി കമ്പനികൂടി ഭാഗമായ കൺസോർഷ്യമാണ് കരാർനേടിയത്.

സൗദി ആസ്ഥാനമായുള്ള വിഷൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും (വിഷൻ ഇൻവെസ്റ്റ്) കുവൈറ്റ് ആസ്ഥാനമായുള്ള ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും (ജി.ഐ.സി.) കൺസോർഷ്യത്തിൽ ഉൾപ്പെടുന്നതായി അബുദാബി നാഷണൽ എനർജി കമ്പനി അധികൃതർ അറിയിച്ചു. സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിയാണ് (എസ്.ഡബ്ല്യു.പി.സി.) കരാർ നൽകിയത്. ജുറാന ഇൻഡിപെൻഡന്റ് സ്ട്രാറ്റജിക് വാട്ടർ റിസർവോയർ പ്രോജക്ട്‌ എന്നാണ് പദ്ധതിയുടെ പേര്.

30 വർഷത്തിനുശേഷം ജലസംഭരണി സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിക്ക് കൈമാറണം. അതുവരെ വാട്ടർ റിസർവോയർ ഇൻഫ്രാസ്ട്രക്ചറിന്റെ നിർമാണം, കൈവശാവകാശം, പ്രവർത്തനം എന്നിവയുടെ ഉത്തരവാദിത്തം കരാർ ഏറ്റെടുത്ത കമ്പനികൾക്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *