Your Image Description Your Image Description
Your Image Alt Text

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 202 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 62 റൺസ് വഴങ്ങി. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാൻ ഇറങ്ങിയത്. ഹൈദരാബാദ് നിരയിൽ അൻമോൾപ്രീത് സിംഗ്, മാർകോ ജാൻസൻ എന്നിവർ കളിക്കും.

ആറ് ഓവറിൽ രണ്ടിന് 37 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. തുടക്കത്തിൽ തന്നെ അഭിഷേക് ശർമ (12), അൻമോൽപ്രീത് സിംഗ് (5) എന്നിവരെ മടക്കാൻ രാജസ്ഥാൻ ബൗളർമാർക്കായി. അഭിഷേകിനെ ആവേഷ് ഖാൻ മടക്കി. അൻമോലിന്റെ വിക്കറ്റ് സന്ദീപ് ശർമയ്ക്കായിരുന്നു. തുടർന്ന് നാലാം വിക്കറ്റിൽ ഹെഡ് – റെഡ്ഡി സഖ്യം 96 റൺസ് കൂട്ടിചേർത്തു. ഇതിൽ ഹെഡിന്റെ ആദ്യ പന്തിൽ തന്നെ റിയൻ പരാഗ് പാഴാക്കിയിരുന്നു. അതിന് കനത്ത വില കൊടുക്കേണ്ടിവന്നു.

എന്നാൽ 15-ാം ഓവറിൽ ഹെഡിനെ, ആവേശ് ബൗൾഡാക്കി. 44 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. തുടർന്നത്തിയ ഹെന്റിച്ച് ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത്. 18 പന്തുകൾ നേരിട്ട താരം 40 റൺസുമായി റെഡ്ഡിക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്‌സും ഫോറും ക്ലാസൻ നേടിയിരുന്നു. 42 പന്തുകൾ നേരിട്ട റെഡ്ഡിയുടെ ഇന്നിംഗ്‌സിൽ എട്ട് സിക്‌സും മൂന്ന് ഫോറും നേടി. ഇരുവരും 70 റൺസ് കൂട്ടിചേർത്തു.

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, റോവ്മാൻ പവൽ, ഷിമ്രോൺ ഹെറ്റ്മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, സന്ദീപ് ശർമ.

സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, അൻമോൽപ്രീത് സിംഗ്, ഹെന്റിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), നിതീഷ് റെഡ്ഡി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, മാർക്കോ ജാൻസെൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ടി നടരാജൻ.

 

Leave a Reply

Your email address will not be published. Required fields are marked *