Your Image Description Your Image Description
Your Image Alt Text

 ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ പലസ്തീൻകുട്ടികളും അർബുദരോഗികളും യു.എ.ഇ. യിലെത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച പുതിയ സംഘത്തെ തുടർച്ചികിത്സകൾക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദരോഗികൾക്കും ചികിത്സനൽകാനുള്ള യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എട്ടാമത് സംഘമാണ് വെള്ളിയാഴ്ച എത്തിയത്.അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട സംഘത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 28 പേരും അവരുടെ 35 കുടുംബാംഗങ്ങളുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *