Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: കോൺഗ്രസ് രാഹുൽ ഗാന്ധി പക്ഷവും പ്രിയങ്ക ഗാന്ധി പക്ഷവുമായി പിളരുമെന്ന് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നൽകാത്തതിൻറെ ഫലം ജൂൺ നാലിന് കാണാമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. പ്രിയങ്കക്കെതിരെ പാർട്ടിയിലും കുടുംബത്തിലും ഗൂഢാലോചന നടക്കുകയാണ്. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ രാഹുൽ അനുവദിച്ചില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം ആരോപിച്ചു.

റായ്ബറേലിയിൽ നിന്നും മത്സരിക്കുന്നതിന് പകരം പാകിസ്താനിൽ രാഹുലിൻറെ പ്രശസ്തിയും സ്വീകാര്യതയും വർധിക്കുന്നതുകൊണ്ട് റാവൽ പിണ്ടിയിൽ നിന്നാണ് മത്സരിക്കേണ്ടതെന്നും പ്രമോദ് കൃഷ്ണം പരിഹസിച്ചു. രാഹുൽ ഗാന്ധി അമേഠി വിട്ടതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം ചോർന്നു. പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല. ഒരു അഗ്നിപർവതം പുകയുന്നതുപോലെ പ്രിയങ്ക ഗാന്ധിയെ സ്നേഹിക്കുന്ന പ്രവർത്തകരുടെ ഉള്ളിൽ ഇക്കാര്യം നീറി പുകയുകയാണെന്നും ജൂൺ നാലിനുശേഷം അത് പൊട്ടിത്തെറിക്കുമെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിനായി നാമ നിർദേശ പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെന്നും അറിയിക്കുകയായിരുന്നു. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെയാണ് രാഹുൽ രണ്ടാം സീറ്റായി റായ്ബറേലിയിൽ മത്സരിക്കുന്നത്. രാഹുലുൻറെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെയാണ് കോൺഗ്രസ് രണ്ടാം പിളരുമെന്ന ആരോപണവുമായി പ്രമോദ് കൃഷ്ണം രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *