Your Image Description Your Image Description
Your Image Alt Text

ഖത്തറിൽപൊ​തു ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് നി​ശ്ചി​ത തു​ക ഫീ​സാ​യി ചു​മ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല തീ​രു​മാ​നം ഉ​ട​നു​​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ഖ​ത്ത​ർ ടി.​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. പൊ​തു ഇ​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ക്കി​ങ് ചാ​ർ​ജു​ക​ളും സ്ഥ​ല​ങ്ങ​ളും നി​ശ്ച​യി​ക്കാ​നു​ള്ള മ​ന്ത്രി​ത​ല തീ​രു​മാ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം സാ​ങ്കേ​തി​ക ഓ​ഫി​സ് മേ​ധാ​വി എ​ൻ​ജി. താ​രി​ഖ് അ​ൽ ത​മീ​മി പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പൊ​തു പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കാ​നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന 2021ലെ 13ാം ​ന​മ്പ​ർ നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും ഖ​ത്ത​ർ ടി.​വി​യോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ‘2021ലെ 13ാം ​ന​മ്പ​ർ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ഒ​രു ക​ര​ട് മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. അ​തി​ന് അം​ഗീ​കാ​രം ന​ൽ​കാ​ൻ പോ​കു​ക​യാ​ണ്’ -അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *