Your Image Description Your Image Description

മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രം ട്രോമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രം പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ എസ്. ഉമ മഹേശ്വരി നിർമിച്ച് തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 21ന് തിയേറ്ററിലെത്തും. മദ്രാസ് സ്റ്റോറി അഭിമന്യു, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം എത്തിക്കുന്നത്.

ത്രില്ലർ കഥാപരിസരത്തിൽ ഏറെ പിരിമുറുക്കമുള്ള രംഗങ്ങളുള്ള ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ വിവേക് പ്രസന്ന, പൂർണിമ രവി, ചാന്ദിനി തമിഴരസൻ, ആനന്ദ് നാഗ്, മാരിമുത്തു, നിഴല്ഗൽ രവി തുടങ്ങിയവരും അഭിനയിക്കുന്നു. അജിത്ആത് ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എസ് രാജ് പ്രതാപ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *