Your Image Description Your Image Description

വയനാട്ടിലെ ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ വ്യാപക ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി. കേരള ലീഗൽ സർവീസസ് അതോറിറ്റിക്കാണ് (കെൽസ) ഇതിന്റെ ഏകോപനം. തടസം നേരിട്ടാൽ കോടതിയെ സമീപിക്കാം. കെൽസ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഇന്ത്യയിൽ പുരുഷന്റെ വിവാഹപ്രായം 21 വയസും സ്ത്രീയുടേത് 18 വയസുമാണ്.

ഗോത്രവിഭാഗത്തിന് മാത്രമായി പ്രായപരിധി കുറയ്‌ക്കാൻ കോടതിക്ക് ഇടപെടാനാകില്ല. അതുകൊണ്ടാണ് ബോധവത്കരണത്തിന് നിർദ്ദേശിച്ചത്. ഗോത്ര വർദ്ധൻ സ്കീമിന്റെ കാര്യത്തിലടക്കം ട്രൈബൽ സെറ്റിൽമെന്റുകളിൽ ബോധവത്കരണം നൽകണം. പ്രമോട്ടർമാരും വോളന്റിയർമാരും പങ്കാളികളാകണം എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ദൗത്യത്തിന് സഹായം നൽകണം. ആറുമാസം കൂടുമ്പോൾ പുരോഗതി റിപ്പോട്ട് കെൽസ ചെയർമാന് സമർപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *