Your Image Description Your Image Description

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ. ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവുമാണ് ഹൃദയപൂര്‍വ്വം. വളരെ പ്ലെസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരുന്നു.

മാളവിക മോഹനന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ സംഗീത, ലാലു അലക്‌സ്,സംഗീത് പ്രതാപ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരന്‍ ഈണം പകര്‍ന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കെ രാജഗോപാല്‍, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സഹസംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാര്‍, പൂനെ എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ അമല്‍ സി സദര്‍.

Leave a Reply

Your email address will not be published. Required fields are marked *