Your Image Description Your Image Description

താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് ഡിഇഒയുടെ നിർദേശം. താമരശേരി എളേറ്റിൽ എംജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഡിഇഒയുടെ നിർദേശം.

1994-ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് പ്ര​കാ​രം നി​ർ​ബ​ന്ധി​ത ര​ജി​സ്ട്രേ​ഷ​നും അം​ഗീ​കാ​ര​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ട്യൂ​ട്ടോ​റി​യ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.. പല സ്ഥാപനങ്ങളും നാഥനില്ലാതെ പ്രവർത്തിക്കുന്നവയാണെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവിടെയുള്ള അരക്ഷിതാവസ്ഥ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും എത്രയും വേഗം അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സെൻ്ററുകൾ അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *