Your Image Description Your Image Description

ബ്രോമാൻസ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ‘വെർക്കം ടു ഭൂലോകമേ..ഈശോ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ടിറ്റോ പി തങ്കച്ചൻ എഴുതിയ ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ​ഗോവിന്ദ് വസന്തയാണ്. ഫെബ്രുവരി 14ന് റിലീസ് ചെയ്ത ചിത്രം നിലവിൽ പ്രദർശനം തുടരുകയാണ്.

അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൊമാൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്രൊമാൻസ് ‘. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *