Your Image Description Your Image Description

കടമറ്റത്ത് കത്തനാർ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ വീണ്ടും എത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. മാർച്ച് പതിനഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമവും, ശ്രീമതി സരിത ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. നേരത്തേ സാഹിത്യകാരി ശ്രീകലാ എസ്. മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു. അനുഗ്രഹീതൻ ആന്‍റണി എന്ന ചിത്രം സംവിധാനം ചെയ്ത പ്രിൻസ് ജോയ് ആണ് ഈ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്.

അതേസമയം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച് വിജയം നേടിയ അബ്രഹം ഒസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുൽ മാനുവൽ തോമസ്സും, ഇർഷാദ് എം. ഹസ്സനും ചേർന്ന് നേരമ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്. ജയസൂര്യ, വിനായകൻ കോംബോയാണ് പ്രേക്ഷകർക്കിയിലേക്ക് എത്തുത്. ഫാന്‍റസി കോമഡി ജോണറിലുള്ളതാണ് ഈ ചിത്രം. ജയസൂര്യ, വിനായകൻ എന്നിവർക്ക് പുറമേ പ്രശസ്ത റാപ് സിങ്ങർ ബേബിജീൻ ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *