Your Image Description Your Image Description

സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം നടക്കുക. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും ചര്‍ച്ചയാകും.ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും. ഇതുവരെ സ്വീകരിച്ച നടപടികളും ഇനിയങ്ങോട്ടുള്ള പദ്ധതികളും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഗവര്‍ണറും ലഹരി വ്യാപനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തേടിയിരുന്നു.എക്‌സൈസിനും പൊലീസിനുമടക്കം കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ലഹരി വ്യാപനത്തിന് തടയിടാനാണ് നീക്കം. അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനമുണ്ട് എന്നാണ് വിവരം.

എഡിജിപി മനോജ് എബ്രഹാം, എക്സൈസ് കമ്മീഷണർ മഹിപാൽ യാധവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഐജിമാർ, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ, എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *