Your Image Description Your Image Description

ഇന്ത്യയിൽ സിമന്റ്റ് വില കുതിച്ചുയരും. സിമന്റിന് ധാതുനികുതി കൂടി ചുമത്താനുള്ള തീരുമാനമാണ് വില വർധനയ്ക്ക് കാരണമാകുകയെന്ന് ജെഎം ഫിനാൻഷ്യൽസ്.

ധാതു സമ്പത്തിൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് നിർമാണ മേഖലയ്ക്ക് തിരിച്ചടിയാവുന്നത്. 2024 ജൂലൈയിൽ വന്ന വിധി പ്രകാരം റോയൽറ്റിക്ക് പുറമേ സിമന്റിന് ഉപയോഗിക്കുന്ന ചുണ്ണാമ്പ് കല്ലിനും ഖനനം ചെയ്യുന്ന ഭൂമിയ്ക്കും ധാതു നികുതി ഏർപ്പെടുത്താം. വിധിയ്ക്ക് പിന്നാലെ തമിഴ്‌നാട് ധാതു നികുതി നിയമം കൊണ്ടുവരികയായിരുന്നു.

ഈ നിയമപ്രകാരം കഴിഞ്ഞ മാസം 25 മുതൽ ചുണ്ണാമ്പ് കല്ലിന് ഒരു ടണ്ണിന് 160 രൂപ അധിക നികുതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് പ്രകാരം സിമന്റിന് ചാക്കിന് 8 രൂപ മുതൽ 10 രൂപ വരെ വർധിക്കുമെന്നാണ് കണക്കാക്കുന്നത്. തമിഴ്‌നാട്ടിൽ നിർമാണം നടത്തുന്ന പ്രധാന ബ്രാൻ്റുകളായ രാംകോ, ഡാൽമിയ, അൾട്രാടെക്, എസിസി, ചെട്ടിനാട് തുടങ്ങിയവയെയാണ് നികുതി കൂടുതൽ ബാധിക്കുക.

കർണാടക സർക്കാർ ചുണ്ണാമ്പ് കല്ലിന് ടണ്ണിന് 25 രൂപയും അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുതിയ നികുതി നിയമത്തിനുള്ള ചർച്ചയും നടക്കുകയാണ്. മറ്റ് ധാതു സമ്പന്ന സംസ്ഥാനങ്ങൾ സമാനമായ നടപടികൾ പരിഗണിക്കുന്നതിനാൽ, വർധിച്ചുവരുന്ന ചെലവുകൾ നികത്താൻ സിമന്റ് കമ്പനികൾ നികുതി ഭാരം ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് സാധ്യത. അതായത് സിമന്റ് വില ഉയർത്തുമെന്നാണ് ജെ എം ഫിനാൻഷ്യൽ പറയുന്നത്. വരും ദിനങ്ങളിൽ കെട്ടിട നിർമാണത്തിന് ചെലവേറുമെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *