Your Image Description Your Image Description

കോട്ടയം: ഇടത് സർക്കാരിന്റെ സൈബർ ആക്രമണം തന്നെ ബാധിക്കില്ലെന്നും, ഇത്തരം ആക്രമണങ്ങൾ രാഷ്ട്രീയ തന്തയില്ലായ്മ ആണെന്നും ജി. സുധാകരൻ. ‘തന്നെ തകർക്കാൻ ഒളിപ്പോര് നടത്തുന്നവർ പാർട്ടി വിരുദ്ധരാണ്. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ല’. ഇത്തരം സൈബർ ആക്രമണം നടത്തുന്നത് അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തു പതിനഞ്ചു പേരാണെന്ന് ജി. സുധാകരൻ പറഞ്ഞു. ‘എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് തനിക്കറിയില്ല. താൻ പിണറായി വിരുദ്ധനല്ലെന്നും അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും’, ജി. സുധാകരൻ ആരോപിച്ചു.

‘അവർക്ക് നാലു മുത്തം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമൊന്നും ഇല്ല. അതിന്റെ കാലം കഴിഞ്ഞു’. മരിക്കുന്നത് വരെ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും ജി. സുധാകരൻ വ്യക്തമാക്കി. കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്തതിന് പിന്നാലെയാണ് സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്. ഇടത് സൈബർ പ്രൊഫൈലുകളിൽ നിന്നാണ് വിമർശനം ഉയർന്നത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിലാണ് വിമർശനം. ‘കെപിസിസി പരിപാടിക്ക് ഇറങ്ങുമ്പോൾ വീട്ടിലെ ചുവരിലേക്ക് തിരിഞ്ഞു നോക്കണം’, ‘കെപിസിസി പരിപാടിയിൽ പോയി വീമ്പു പറയാൻ നാണമില്ലേ?’, ‘പുച്ഛമാണ് പരമ പുച്ഛമാണ് സഖാവെ’ എന്നുമെല്ലാമാണ് ഫേസ്ബുക്ക്‌ പോസ്റ്റുകളിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *