Your Image Description Your Image Description

തിരുവനന്തപുരം: ആശവർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാരിൻ്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.

വേതന വർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസമായി സെക്രെട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തുകയാണ് ആശാ വർക്കർമാർ. നിലവിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇവരുടെ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *