Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിൽ നിന്ന് നാല് താരങ്ങളാണ് ഇതുവരെ പിന്മാറിയത്. ഡൽഹി ക്യാപിറ്റൽസിന്റെ ഭാ​ഗമായിരുന്ന ഹാരി ബ്രൂക്കാണ് ഒടുവിൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. അപ്രതീക്ഷിത പിന്മാറ്റത്തെ തുടർന്ന് ബ്രൂക്കിന് രണ്ട് വർഷത്തേയ്ക്ക് ഐപിഎൽ കളിക്കാനും കഴിയില്ല.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാ​ഗമായിരുന്ന ബ്രൈഡൻ കാർസ് ആണ് ഐപിഎല്ലിൽ നിന്ന് പിന്മാറിയ മറ്റൊരു താരം. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് താരം പിന്മാറിയത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വയാൻ മൾഡർ ആണ് പകരക്കാരനായി ടീമിലെത്തിയത്.

ഐപിഎല്ലിൽ നിന്ന് പിന്മാറിയ മറ്റൊരു താരമാണ് ദക്ഷിണാഫ്രിക്കൻ പേസർ ലിസാർഡ് വില്യംസ്. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു താരം കളിക്കേണ്ടിയിരുന്നത്. പരിക്കിനെ തുടർന്നാണ് താരം പിന്മാറിയത്. ദക്ഷിണാഫ്രിക്കയുടെ തന്നെ കോർബിൻ ബോഷിനെ മുംബൈ പകരമായെത്തിച്ചു. അഫ്​ഗാൻ യുവസ്പിന്നർ അല്ലാഹ് ഗസന്‍ഫാർ പരിക്കിനെ തുടർന്ന് താരം പിന്മാറിയപ്പോൾ അഫ്​ഗാന്റെ തന്നെ സ്പിന്നർ മുജീബ് റഹ്മാൻ മുംബൈ ഇന്ത്യൻസിലേക്കെത്തി.

Leave a Reply

Your email address will not be published. Required fields are marked *