Your Image Description Your Image Description

തൃ​ശൂ​ർ: രാജ്യത്തെ​ മൊ​ബൈ​ൽ ഫോ​ൺ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ല​യ​ൻ​സ്​ ജി​യോ കുതിപ്പ് തു​ട​രു​ന്നു. 46.5 കോ​ടി​യി​ല​ധി​കം വ​രി​ക്കാ​രു​ള്ള ജി​യോ​ക്ക്​ 40.42 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​മു​ണ്ടെന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു. ജി​യോ​ക്ക്​ പിന്നിലായാലുള്ളത് ഭാ​ര​തി എ​യ​ർ​ടെ​ൽ ആണ്. 38.5 കോ​ടി വ​രി​ക്കാ​രും 33.49 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​വും ഭാ​ര​തി എ​യ​ർ​ടെ​ല്ലിനുണ്ട്.

മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്ക്​ (വി.​ഐ) 20.7 കോ​ടി വ​രി​ക്കാ​രാ​ണു​ള്ള​ത്. 18.01 ശ​ത​മാ​ന​മാ​ണ്​ വി.​ഐ​യു​ടെ വി​പ​ണി പ​ങ്കാ​ളി​ത്തം. ഏ​റ്റ​വും പി​ന്നി​ലു​ള്ള ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ 7.99 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​വും 9.19 കോ​ടി വ​രി​ക്കാ​രു​മാ​ണു​ള്ള​ത്. വ​രി​ക്കാ​രെ ചേ​ർ​ക്കു​ന്ന​തി​ൽ ജി​യോ ഇ​പ്പോ​ഴും മുന്നിൽ തന്നെയാണ്. ഡി​സം​ബ​റി​ൽ മാ​ത്രം 39 ല​ക്ഷം ​മൊ​ബൈ​ൽ വ​രി​ക്കാ​രാ​ണ്​ ജി​യോ​ക്ക്​ അ​ധി​ക​മാ​യി കി​ട്ടി​യ​ത്. എ​യ​ർ​ടെ​ലി​ന്​ 10 ല​ക്ഷം വ​രി​ക്കാ​രെ ല​ഭി​ച്ചു.

അ​തേ​സ​മ​യം വി.​ഐ​യും ബി.​എ​സ്.​എ​ൻ.​എ​ല്ലും ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നി​ലാണ്. ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ 3.4 ല​ക്ഷം ക​ണ​ക്ഷ​നാ​ണ്​ ന​ഷ്ട​പ്പെ​ട്ട​തെ​ങ്കി​ൽ ഒ​രു മാ​സം​കൊ​ണ്ട്​ 17 ല​ക്ഷം വ​രി​ക്കാ​രാ​ണ്​ വി.​ഐ ഉ​പേ​ക്ഷി​ച്ച്​ പോ​യ​ത്. ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ ന​വം​ബ​റി​ലും 3.4 ല​ക്ഷം വ​രി​ക്കാ​രെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വി.​ഐ​ക്കും ബി.​എ​സ്.​എ​ൻ.​എ​ല്ലി​നും ന​ഷ്ട​പ്പെ​ടു​ന്ന വ​രി​ക്കാ​രി​ൽ ഏ​റെ​യും ജി​യോ​യി​ലേ​ക്ക്​ പോകുന്നതായാണ്​ ‘ട്രാ​യ്​’ റി​പ്പോ​ർ​ട്ട്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ 4ജി ​വി​ന്യാ​സം ന​ട​ത്തി​വ​രു​ക​യാ​ണെ​ങ്കി​ലും അ​ത്​ പൂ​ർ​ണ​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *