Your Image Description Your Image Description

കണ്ണൂർ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) ഫസ്റ്റ് എൻസിഎ-മുസ്ലിം (കാറ്റഗറി നമ്പർ -463/2023), ഫസ്റ്റ് എൻസിഎ-എസ്.സി (കാറ്റഗറി നമ്പർ-464/2023) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം മാർച്ച് 28 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.

ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *