Your Image Description Your Image Description

മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെയും പച്ചക്കൊടി. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും സ്വാ​ഗതം ചെയ്തതോടെയാണ് റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുന്നത്. അതേസമയം, വെടിനിർത്തൽ കരാറിലെ ചില വ്യവസ്ഥകളോട് വിയേജിപ്പുണ്ടെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദിയിൽ അമേരിക്കൻ – യുക്രൈൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് അമേരിക്ക 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി മുന്നോട്ടുവെച്ചത്.

അമേരിക്ക മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം അമേരിക്കയിമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി. യുഎസ് ശുപാർശകൾ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലെൻസ്കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ റഷ്യയും വെടിനിർത്തൽ കരാറിനെ സ്വാ​ഗതം ചെയ്തതോടെ യുക്രെയ്ൻ സമാധാനത്തിനു സാധ്യത തെളിഞ്ഞു.

തുടർചർച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തിയിട്ടുണ്ട്. പുടിനും ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ട്രംപിനു പുടിൻ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാഷ്ട്രനേതാക്കൾ നൽകുന്ന പിന്തുണയ്ക്കും മോസ്കോയിൽ വാർത്താസമ്മേളനത്തിൽ പുടിൻ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *