Your Image Description Your Image Description

കുവൈത്ത്: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് കഴിഞ്ഞ വർഷം 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

അശ്രദ്ധമായി വാഹനമോടിക്കൽ അമിത വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, തുടങ്ങി വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയവരെയാണ് നാടുകടത്തിയിരിക്കുന്നത്. കൂടാതെ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം 48 വർഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദ​ഗതി വരുത്തുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് എല്ലാം അടച്ചുതീർക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *