Your Image Description Your Image Description

2025 ലെ ഐപിഎൽ സീസണിൽ പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ ഒഴിവാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഐ‌പി‌എൽ ചെയർമാനും ബി‌സി‌സി‌ഐയ്ക്കും കത്തെഴുതി. ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയലാണ് ഐപിഎല്‍ ചെയര്‍മാന് കത്തയച്ചത്.

ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിലടക്കം പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങള്‍ ഒഴിവാക്കാണ് നിർദേശം. അതിന് പകരംവെക്കുന്നതിന്റെ പ്രോമോഷനുകളും നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം മന്ത്രാലയം നിർദ്ദേശിച്ച നിയന്ത്രണങ്ങൾ ഐപിഎല്ലിൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. കമന്റേറ്റർമാർ ഉൾപ്പെടെയുള്ള കായികതാരങ്ങൾ മദ്യത്തിന്റെയോ പുകയില ഉൽപ്പന്നങ്ങളുടെയോ പ്രോമോഷൻ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ സേവന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *