Your Image Description Your Image Description
Your Image Alt Text

ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങളും നാം നേരിടാം. ഇതില്‍ കാലാവസ്ഥയ്ക്കും വലിയ പങ്കാണ് ഉള്ളത്. അതായത് മാറിവരുന്ന കാലാവസ്ഥ കാര്യമായ അളവില്‍ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.

എന്തായാലും മഞ്ഞുകാലമാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളെല്ലാം ഏറിവരുന്ന സമയമാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തിലും മഞ്ഞുകാലം പ്രതികൂലാവസ്ഥ തന്നെയാണുണ്ടാക്കുന്നത്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് മിക്കവരും നേരിടുന്നൊരു വ്യാപകപ്രശ്നമാണ് ഡ്രൈ സ്കിൻ. ചര്‍മ്മം വല്ലാതെ വരണ്ടുപോകുന്ന അവസ്ഥ.

ചില കാര്യങ്ങളെല്ലാം ശ്രദ്ധിക്കാനായാല്‍ പക്ഷേ, തണുപ്പുകാലത്തും ഒരു പരിധി വരെ ഡ്രൈ സ്കിന്നിനെ നമുക്ക് തടയാൻ സാധിക്കും. ഇതിന് സഹായകമായിട്ടുള്ള ടിപ്സ്, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

മോയിസ്ചറൈസ്…

ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടായാല്‍ തന്നെ പകുതി ആശ്വാസം നേടാം. അതിനാല്‍ എപ്പോഴും മോയിസ്ചറൈസ് ചെയ്യാൻ ശ്രമിക്കുക. ഇതിന് അനുയോജ്യമായ ഏത് ഉത്പന്നം വേണമെങ്കിലും ഉപയോഗിക്കാം. കൂടാതെ വെളിച്ചെണ്ണ പോലുള്ള നാച്വറല്‍ ആയിട്ടുള്ള മോയിസ്ചറൈസറുകളും ഉപയോഗിക്കാം.

കുളിക്കുമ്പോള്‍…

കുളിക്കുമ്പോള്‍ തണുപ്പുകാലമല്ലേ എന്നോര്‍ത്ത് നന്നായി ചൂടാക്കിയ വെള്ളത്തില്‍ കുളിക്കരുത്. ഇത് സ്കിൻ പ്രശ്നങ്ങള്‍ കൂട്ടും. എന്നാല്‍ തണുത്ത വെള്ളവും തെരഞ്ഞെടുക്കരുത്. കഴിയുന്നതും ഇളംചൂടുവെള്ളത്തില്‍ തന്നെ കുളിക്കുക.

ക്ലെൻസിംഗ്…

പതിവായി ക്ലെൻസര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ വീര്യം കുറഞ്ഞ ക്ലെൻസറിലേക്ക് മാറണം. അല്ലെങ്കില്‍ ഡ്രൈ സ്കിൻ വീണ്ടും കൂടാം. കൂടുതല്‍ ഹെര്‍ബല്‍ ഫെയ്സ് മാസ്കുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ജലാംശം…

ചര്‍മ്മത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് സ്കിൻ ഡ്രൈ ആകുന്നത്. ഇതൊഴിവാക്കാൻ ശരീരത്തില്‍ തന്നെ ജലാംശം ആവശ്യത്തിനുണ്ടെന്ന് ഉറപ്പിക്കാം. ഇതിന് നന്നായി വെള്ളം കുടിക്കണം. അതുപോലെ ജലാംശം കാര്യമായി അടങ്ങിയിട്ടുള്ള ആരോഗ്യകരമാ ഭക്ഷണ-പാനീയങ്ങളും കഴിക്കണം. ഇതിനൊപ്പം നെയ്യ്, അവക്കാഡോ, ബദാം, മധുരമുള്ള- ജ്യൂസിയായ പഴങ്ങള്‍ എല്ലാം കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

കാലാവസ്ഥ…

പുറത്തെ കാലാവസ്ഥ കടുപ്പമുള്ളതാണെങ്കില്‍ അധികസമയം പുറത്ത് ചിലവിടാതിരിക്കുന്നതാണ് നല്ലത്. പുറഫത്തുപോകുമ്പോള്‍ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുകയും വേണം. വീടിന് അകത്തായാലും തണുപ്പ് അധികമാണെങ്കില്‍ ശരീരത്തിന് ചൂട് പകരാനുള്ള ഉപാധികളെ ആശ്രയിക്കുക. ഹ്യുമിഡിഫയറിന്‍റെ ഉപയോഗം ഇതിനൊരു ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *