Your Image Description Your Image Description
Your Image Alt Text

സുഗന്ധവ്യഞ്ജനങ്ങൾ രുചി നൽകുക മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു. ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചറിയാം…

ജീരകം…

ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയ ജീരകം മെച്ചപ്പെട്ട മെറ്റബോളിസത്തിനും ദഹനത്തിനും സഹായിക്കുന്നു. ജീരകത്തിന്റെ പതിവ് ഉപയോഗം കലോറി കുറയ്ക്കുന്നതിനും വിസറൽ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.

മഞ്ഞൾ…

ആന്റി – ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള മഞ്ഞൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തമാണ് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നത്. മഞ്ഞൾ പാലിൽ ചേർത്തോ വെള്ളത്തിൽ ചേർത്തോ കുടിക്കാവുന്നതാണ്.

കുരുമുളക്…

കുരുമുളകിന്റെ പ്രധാന ഘടകമായ പൈപ്പറിൻ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കുരുമുളക് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കറുവപ്പട്ട…

രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കുന്നതിനുള്ള ഏറ്റവും ശക്തമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട ഇൻസുലിൻ വർദ്ധനവിനെ തടയുന്നു. ഇത് അധിക കൊഴുപ്പിന്റെ സംഭരണം കുറയ്ക്കുന്നു. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും പ്രതിരോധസംവിധാനം ശക്തമാക്കാനും സഹായിക്കും.

ഇഞ്ചി…

ഇഞ്ചിയുടെ തെർമോജനിക് പ്രവർത്തനം ശരീര താപനില വർദ്ധിപ്പിക്കുന്നതിനും ഉപാപചയം ത്വരിതപ്പെടുത്തുന്നതിനും സഹായകമാണ്. തൽഫലമായി, ഇത് വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിനും കലോറി കുറയ്ക്കുന്നതിനും സഹായിച്ചേക്കാം. ഇഞ്ചി ദഹനത്തെ സുഗമമാക്കുകയും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *