Your Image Description Your Image Description

വി ഡി സതീശന്റെ ഉറക്കം നഷ്ടപ്പെടാൻ പോകുന്നു. ബി ഡി സതീശന്റെ മാത്രമല്ല മുഴുവൻ കോൺഗ്രസുകാർക്കും വീണ്ടും നല്ല മുട്ടൻ പണി കൊടുത്ത് ശശി തരൂർ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാലും ഇനി കോൺഗ്രസുകാർ എങ്ങനെ തലയിൽ തുണിയിടാതേ പുറത്തിറങ്ങി നടക്കും. നാറി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ . ശശി തരൂർ പിണറായി വിജയന്റെ കേരളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ പറ്റി എക്സിൽ കുറിച്ചതിന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ. അന്ന് തരൂരിനെ തിന്നുമെന്നോ കൊല്ലുമെന്നോ പട്ടിണികിടന്നോ ഒക്കെ പറഞ്ഞ കോൺഗ്രസിലെ വീരശൂര പരാക്രമൻ മാരൊക്കെ അങ്ങ് കേന്ദ്രത്തിൽ പോയി രാഹുലിനെയും കണ്ടു രാഹുലിനെ കൊണ്ട് ശശി തരൂരിനെ നല്ല നടത്തിപ്പ് പഠിപ്പിക്കാനുള്ള ചൂരലും കൊടുത്തു. എന്നിട്ട് എന്ത് കാര്യം ഉണ്ടായി ശശി തരൂർ പഠിപ്പിച്ചതൊക്കെ മറന്നു. അന്നേ പറഞ്ഞതാണ് ശശി തരൂരിന് ഇടതുപക്ഷത്തേക്ക് ഒരു ചായ്‌വ് ഉണ്ടെന്ന്. അങ്ങനെയുള്ള ഒരാളെ പിടിച്ച് കോൺഗ്രസിന്റെ മണ്ണിൽ കുഴിച്ചുവച്ചെന്നു കരുതി വേര് പിടിക്കില്ല. അന്ന് പിണറായിയെ പ്രകീർത്തിച്ചത് ഉള്ളൂ ഇന്ന് പുറത്തുവന്നത് പിണറായിക്കൊപ്പം ഉള്ള നല്ല അസൽ പുത്തൻ സെൽഫിയാണ്.

Leave a Reply

Your email address will not be published. Required fields are marked *