Your Image Description Your Image Description

കുവൈത്ത് സിറ്റി: സർക്കാരിന്റെ കരാർ ജോലിക്കാരുൾപ്പെടെ തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്ന എല്ലാ കമ്പനികളും പാലിക്കേണ്ട പ്രധാനപ്പെട്ട നിർദേശങ്ങളുമായി മാൻപവർ അതോറിറ്റി. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തൊഴിലാളികൾക്ക് അവരുടെ ശമ്പളം നിശ്ചിത തിയതി കഴിഞ്ഞ് കൃത്യം ഏഴ് ദിവസത്തിനുള്ളിൽ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് അതോറിറ്റി അറിയിച്ചു. ഈ നിർദേശം പാലിക്കുന്നതിൽ വീഴചയുണ്ടായാൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തൊഴിലുടമകൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി.

200ലധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ ഒരു നഴ്സിന്‍റെ മേൽനോട്ടത്തിൽ ഒരു പ്രാഥമിക ശുശ്രൂഷാ മുറി ഒരുക്കണം എന്നത് അതോറിറ്റി എടുത്തുപറഞ്ഞ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ഇതോടൊപ്പം തൊഴിലാളികളുടെ താമസസ്ഥലം ഉദ്ദേശിച്ച പ്രവർത്തനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ ശരിയായ രീതിയിൽ സംഭരിക്കുവാനായുള്ള എല്ലാവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കമ്പനി പാലിക്കണം. താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായി തൊഴിലാളികളുടെ താമസസ്ഥലത്ത് മതിയായ അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ടതിന്‍റെ ആവശ്യകതയും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *