Your Image Description Your Image Description

രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു.

ഒന്നുകൂടി പഠിച്ചതിന് ശേഷമായിരിക്കും ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. മന്ത്രിമാരുടെ സംഘം ഇതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ വളർച്ചക്ക് കുടുതൽ റീടെയിൽ നിക്ഷേപം ആവശ്യമായി വരുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവും. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തെ കുറിച്ചും നിർമല സീതാരാമൻ മറുപടി നൽകി. വിപണിയുടെ ​ചാഞ്ചാട്ടത്തെ കുറിച്ചുള്ള​ ചോദ്യത്തിന് ലോകം ശാന്തമാകുമോ, യുദ്ധങ്ങൾ അവസാനിക്കുമോ, ചെങ്കടൽ കൂടുതൽ സുരക്ഷിതമാകുമോയെന്നെല്ലാം ചോദിക്കുന്നത് പോലെയാണെന്നും ധനമന്ത്രി മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *