Your Image Description Your Image Description

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ട്രെയിനുകൾക്ക് താൽക്കാലിക സ്‌റ്റോപ്പുകൾ അനുവദിച്ചു. കന്യാകുമാരി-പുനലൂർ പാസഞ്ചറിന് 13ന് ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എന്നിവ 13ന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ സ്‌റ്റേഷനുകളിൽ നിർത്തും. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്‌സ്പ്രസിന് 13ന് കടയ്ക്കാവൂർ സ്റ്റോപ്പുണ്ടാകും. മധുര-പുനലൂർ എക്സ്‌പ്രസിന് പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളിലും നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസിന് ബാലരാമപുരത്തും തിരുവനന്തപുരം സൗത്തിലും 13ന് സ്റ്റോപ്പുണ്ടാകും.

കൊല്ലം-ചെന്നെ എശൂർ എക്‌സ്പ്രസ് തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി എന്നിവിടങ്ങളിൽ 13ന് നിർത്തും. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ് 13ന് ഏറ്റുമാനൂർ, പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ നിർത്തും. സിക്കന്ദരാബാദ് -തിരുവനന്തപുരം ശബരി എക്സ്‌പ്രസ് 12ന് ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ നിർത്തും. മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്‌പ്രസ് 12ന് മയ്യനാട്, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ നിർത്തും.

Leave a Reply

Your email address will not be published. Required fields are marked *