Your Image Description Your Image Description

ഏറ്റവും കുറവ് അർബുദ മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ. പ്രോസ്റ്റേറ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കാൻസർ അതിജീവന നിരക്കിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനം നേടിയത്. സൗദിയാണ് ഏറ്റവും കാൻസർ മരണനിരക്ക് കുറഞ്ഞ രാജ്യം. ഒമാൻ, മെക്‌സിക്കോ, യു.എ.ഇ, ഖത്തർ എന്നിവയാണ് സൗദി അറേബ്യക്ക് പിറകിലുള്ള രാജ്യങ്ങൾ.

ലക്ഷം പേരിൽ 49.34 ആണ് സൗദിയിലെ കാൻസർ മരണനിരക്ക്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന് പ്രാധാന്യം നൽകുന്നതാണ് അർബുദ വ്യാപനം കുറക്കാൻ ഈ രാജ്യങ്ങൾക്ക് സഹായകമായത്. അൾട്രാ പ്രൊസസ്ഡ് ഭക്ഷ്യവിഭവങ്ങൾ വളരെ കുറവും, പരമ്പരാഗത ഭക്ഷണക്രമവും സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *