Your Image Description Your Image Description

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരനായ ലളിത് പാട്ടിദാര്‍. മുഖത്തെ ഒരു ചതുരശ്ര സെന്റിമീറ്റര്‍ ചര്‍മ്മത്തില്‍ ശരാശരി 201.72 താടിരോമങ്ങളാണ് ലളിത് പാട്ടിദാറിനുള്ളത്. മധ്യപ്രദേശിലെ രത്ലം സ്വദേശിയാണ് പതിനെട്ടുകാരനായ ഈ റെക്കോര്‍ഡ് ജേതാവ്. ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അപൂര്‍വ രോഗം പിടിപെട്ട ഇദ്ദേഹത്തിന്റെ മുഖത്ത് 95 ശതമാനത്തിലധികവും രോമങ്ങളാണ്.’വൂള്‍ഫ് സിന്‍ഡ്രോം’എന്നും ഇത് അറിയപ്പെടുന്നു. ഒരു ചതുരശ്ര സെന്റിമീറ്ററില്‍ എത്ര രോമങ്ങളുണ്ടെന്ന് കണ്ടെത്താനായി ചെറിയ ഭാഗം ഷേവ് ചെയ്തുകൊണ്ടാണ് ട്രൈക്കോളജിസ്റ്റ് മുഖരോമങ്ങളുടെ സാന്ദ്രത അളന്നത്.

ലോകത്തില്‍ ഇതുവരെ 50 പേരില്‍ മാത്രമേ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. ശരീരത്തില്‍ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമോ ആണ് ഇത്തരത്തില്‍ അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്.എന്നാല്‍ മുഖത്ത് ഇത്രയധികം രോമങ്ങളുള്ള വ്യക്തി എന്ന നിലയിലാണ് ഇദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായത്.

ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഈ രോഗാവസ്ഥ തനിക്ക് നല്‍കിയ മോശം ദിനങ്ങളെ പറ്റിയും അദ്ദേഹം ഇന്നും ഓര്‍ക്കുന്നുണ്ട്. ‘സ്‌കൂള്‍ കാലഘട്ടം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആദ്യമൊക്കെ സഹപാഠികള്‍ക്ക് എന്നെ കാണുന്നത് പോലും പേടിയായിരുന്നു പിന്നീട് അവര്‍ അംഗീകരിക്കാന്‍ തുടങ്ങി ,അവര്‍ എന്നെ അറിയാനും ,സംസാരിക്കാനും തുടങ്ങിയപ്പോള്‍, ഞാന്‍ അവരില്‍ നിന്ന് അത്ര വ്യത്യസ്തനല്ലെന്ന് മനസ്സിലായി കാഴ്ച്ചയില്‍ മാത്രമാണ് ഞാന്‍ വ്യത്യസ്തന്‍ പക്ഷേ ഉള്ളില്‍ ഞാന്‍ സാധാരണ മനുഷ്യന്‍ ആണ്” അദ്ദേഹം പറഞ്ഞു.

‘ചിലര്‍ മാത്രമാണ് മോശമായി പെരുമാറിയിട്ടുള്ളത്,കൂടുതല്‍ പേരും സ്‌നേഹത്തോടെയാണ് സമീപിച്ചിട്ടുള്ളത്. നിരവധി മോശ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട് എന്നാലും അതിനെയെല്ലാം തള്ളിക്കളയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളു’ പാട്ടിദാര്‍ പറയുന്നു. മുഖത്തെ രോമങ്ങള്‍ കളയാന്‍ പറയുന്നവരോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളു ‘ഞാന്‍ ഇങ്ങനെ ആണ് ,എന്റെ രൂപം മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *