Your Image Description Your Image Description

ദുബായ്: ദുബായിൽ റോഡുകളിലെ നിയമ ലംഘനം നിരീക്ഷിക്കാൻ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നു. റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിതമായ അകലം പാലിച്ചിരിക്കണം. ഇത് നിരീക്ഷിക്കാനാണ് റോ‍ഡുകളിൽ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു.

നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗതാ​ഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ദുബായ് പോലീസ് നടത്തുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാ​ഗമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കാതിരുന്നാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തും.

അതേസമയം റഡാറുകൾ ഉപയോ​ഗിച്ച് ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്റെ പരീക്ഷണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. വാഹനങ്ങൾക്കിടയിലെ കൃത്യമായ അകലം പാലിക്കുന്ന നിയമം ലംഘിക്കുന്നത് നിരീക്ഷിക്കുക കൂടാതെ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് പോലുള്ള ലംഘനങ്ങളും ഈ റഡാറുകൾ കണ്ടെത്തും.

Leave a Reply

Your email address will not be published. Required fields are marked *