Your Image Description Your Image Description

ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടി ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്ര. 25 വയസിനിടെ ഐസിസി ടൂർണമെന്റുകളിൽ കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡാണ് രച്ചിൻ സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് രച്ചിൻ മറികടന്നത്. ചാംപ്യൻസ് ട്രോഫിയിൽ ഇതിനോടകം തന്നെ രണ്ട് സെ‍ഞ്ച്വറികൾ രചിൻ നേടിക്കഴിഞ്ഞു. 2023ൽ ഐസിസി ഏക​ദിന ലോകകപ്പിൽ മൂന്ന് സെഞ്ച്വറികളും രച്ചിൻ നേടിയിരുന്നു.

ഇതോടെയാണ് ഐസിസി ടൂർണമെന്റുകളിൽ അഞ്ച് സെഞ്ച്വറി പൂർത്തിയാക്കുന്ന പ്രായം കുറ‍ഞ്ഞ താരമായി രച്ചിൻ മാറിയത്. 25 വയസിൽ ഐസിസി ടൂർണമെന്റുകളിൽ മൂന്ന് സെഞ്ച്വറിയാണ് സച്ചിന് നേടാനായത്. ചാംപ്യൻസ് ട്രോഫി സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. 108 റൺസെടുത്ത രച്ചിൻ രവീന്ദ്ര, 102 റൺസെടുത്ത കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോറിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *