Your Image Description Your Image Description

ആറ്റുകാൽ പൊങ്കാലയ്ക്കായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ​ഗ്രൗണ്ടുകൾ സജ്ജമാക്കി തിരുവനന്തപുരം സിറ്റി പോലീസ്. സ്കൂൾ കോമ്പൗണ്ടുകൾ ഉൾപ്പെടെ പാർക്കിം​ഗിന് ഉപയോ​ഗിച്ചാണ് ക്രമീകരണം. സിറ്റി പോലീസ് നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിം​ഗിനുള്ള സ്ഥലവും റൂട്ട് മാപ്പും ലഭിക്കും. സോഷ്യൽമീഡിയ വഴിയാണ് ക്യൂ ആർ കോഡ് വിവരങ്ങൾ നൽകുക.

ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍, ഗവ.സ്‌കൂള്‍ കാലടി, വലിയപള്ളി പാര്‍ക്കിംഗ് ഏരിയ, ചിറപ്പാലം ഓപ്പണ്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം സ്‌കൂള്‍ ഗ്രൗണ്ട്, നീറമണ്‍കര എന്‍.എസ്.എസ് കോളേജ്, കൈമനം ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ്, നേമം ദര്‍ശന ഓഡിറ്റോറിയം, നേമം ശ്രീരാഗ് ഓഡിറ്റോറിയം ഗ്രൗണ്ട്, നേമം വിക്ടറി സ്‌കൂള്‍ ഗ്രൗണ്ട്, പുന്നമൂട് ഗവ.ഹൈസ്‌ക്കൂള്‍, പാപ്പനംകോട് എസ്‌റ്റേറ്റ്, തിരുവല്ലം ബി.എന്‍.വി സ്‌കൂള്‍, തിരുവല്ലം ബൈപ്പാസ് റോഡ് ഒന്ന്, തിരുവല്ലം ബൈപ്പാസ് റോഡ് രണ്ട്, കോവളം കല്ലുവെട്ടാന്‍കുഴി എസ്.എഫ്.എസ് സ്‌കൂള്‍, കോവളം മായകുന്ന്, വെങ്ങാനൂര്‍ വി.പി.എസ് ക്രിക്കറ്റ് ഗ്രൗണ്ട്,

കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂള്‍, പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍.ബി.എസ് ഗ്രൗണ്ട്, പാപ്പനംകോട് എഞ്ചിനീയറിം​ഗ് കോളേജ്, തൈക്കാട് സംഗീത കോളേജ്, വഴുതക്കാട് പിറ്റിസി ഗ്രൗണ്ട്, കേരള യൂണിവേഴ്‌സിറ്റി ഓഫീസ്, ടാഗോര്‍ തിയേറ്റര്‍, വഴുതക്കാട് വിമണ്‍സ് കോളേജ്, കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ട്, വെള്ളയമ്പലം വാട്ടര്‍ അഥോറിറ്റി കോമ്പൗണ്ട്, ജനറല്‍ ഹോസ്പിറ്റല്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്, ആനയറ വേൾഡ് മാര്‍ക്കറ്റ് എന്നിങ്ങനെ 32 സ്ഥലങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ മാർച്ച് 12, 13 തിയ്യതികളിലാണ് പാർക്കിം​ഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *