Your Image Description Your Image Description

ന്യൂയോർക്ക്‌: ബോഡി ബിൽഡറായ യുവതിയുടെ മരണത്തിൽ യുവതിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന ആരോപണവുമായി പരിശീലകൻ. അമേരിക്കൻ സ്വദേശിനിയായ ജോഡി വാൻസ്(20)ന്റെ മരണത്തിലാണ് പരിശീലകൻ വിശദീകരണവുമായി രം​ഗത്തെത്തിയത്. ജോഡിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ പരിശീലകനായ ജസ്റ്റിൻ മിഹാലി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്.

താൻ അറിയാതെ എന്തോ ചില അപകടകരമായ വസ്തുക്കൾ യുവതി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജസ്റ്റിൻ പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ജോഡി വാൻസ് മരിച്ചത്. ശാരീരികക്ഷമത കൂട്ടുന്നതിനായി ഉപയോഗിച്ച വസ്തുക്കൾ എന്തെങ്കിലുമാകാം ഹൃദയാഘാതത്തിന് കാരണമായതെന്നും ജസ്റ്റിൻ പറയുന്നു.

സ്‌പോർട്‌സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെയാണ് ജോഡി വാൻസ് മരിച്ചത്. മത്സരത്തിനിടെ കടുത്ത തോതിലുള്ള നിർജ്ജലീകരണം സംഭവിക്കുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഒഹിയോയിലെ കൊളംബസിൽ നടന്ന അർനോൾഡ് സ്‌പോർട്‌സ് ഫെസ്റ്റിവലിനിടെയാണ് ദാരുണ സംഭവമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളെ സഹായിക്കാനെത്തിയതായിരുന്നു ജോഡി. മത്സരം പുരോഗമിക്കുന്നതിനിടെ ക്ഷീണിതയായ ജോഡിക്ക് ഉടൻ പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ ജോഡി ബോഡിബിൽഡിങ് പരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. 2014-ൽ എൻ.പി.സി ബാറ്റിൽ ഓഫ് ടെക്‌സാസിൽ നടന്ന വിമൻ ഫിസിക് ഡിവിഷനിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഡോഡി വാൻസിന്റെ മരണമെന്നും സുന്ദരിയും മിടുക്കിയുമായ തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ ദു:ഖാർത്തരാണെന്നും കുടുംബം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *