Your Image Description Your Image Description

ജില്ലാ ഭരണകൂടവും സന്നദ്ധ സംഘടനയായ കെയർ ഫോർ ആലപ്പിയും ചേര്‍ന്ന് ഭിന്നശേഷിക്കാരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താൻ നടപ്പാക്കുന്ന സായുജ്യം പദ്ധതിയുടെ ഭാഗമായി ഭക്ഷണ വിതരണ സ്റ്റാളുകൾ വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. കെയർ ഫോർ ആലപ്പി ചെയർമാൻ ബ്രിഗേഡിയർ സി.വി.അജയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേംസായി ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പ്രദിപ് മുരളി, എ.ഡി.എം ആശാ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, ട്രഷറർ രാമചന്ദ്രൻ പിള്ള, കേണൽ സി.വിജയകുമാർ, ഫാദർ സേവ്യർ കുടിയാംശേരി, കമാൽ എം.മാക്കിയിൽ, അഡ്വ.പി പി ബൈജു, കബീർദാസ്, രാജലക്ഷ്മി, വേലായുധൻ നായർ, പ്രദീപ് കൂട്ടാല, ബാബുലാൽ, ഗോപകുമാർ ഉണ്ണിത്താൻ, റ്റി.റ്റി.രാജപ്പൻ, സിസ്റ്റർ ലിൻഡ, അജിത്കൃപ, ജാഫർ, എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *