Your Image Description Your Image Description

പെരുമ്പളം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വഹിച്ചു. എത്രയും വേഗം കെട്ടിനിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും കുട്ടികള്‍ക്കാവശ്യമായി സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും എംഎല്‍എ പറഞ്ഞു.

പൊതുവിദ്യാലയങ്ങളുടെ ഉന്നമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതി വഴി കിഫ്ബിയിൽനിന്ന് അനുവദിച്ച 1.30 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 168 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ് മുറികളുടെ പരിമിതിയും അടിസ്ഥാന സൗകര്യവികസനത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത് ഇരുനിലകളില്‍ നാല് ക്ലാസ് മുറികളിലായി മികച്ച സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എൻ ജയകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ശോഭന ടീച്ചർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സരിത സുജി, കുഞ്ഞൻ തമ്പി, പഞ്ചായത്തംഗങ്ങളായ വി യു ഉമേഷ്, ശൈലജ ശശികുമാർ, മുൻസില ഫൈസൽ, സി ഗോപിനാഥ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ പി അച്യുതൻ, പഞ്ചായത്ത് എഇ ദീപ്തി ജയിംസ്, വിദ്യാകരണം ജില്ലാ കോഡിനേറ്റർ എ ജി ജയകൃഷ്ണൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രിയരഞ്ജിനി, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി എം പ്രിയ, പ്രഥമധ്യാപിക ഉമാലക്ഷ്മി, പിടിഎ പ്രസിഡന്റ് കെ എ സിജിസിംഗ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *