Your Image Description Your Image Description

മ​സ്ക​ത്ത്: ഒമാനിൽ റ​മ​ദാ​നി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ഷ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. ദാ​ഖി​ലി​യ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഭ​ക്ഷ്യ നി​യ​ന്ത്ര​ണ, ലൈ​സ​ൻ​സി​ങ് വ​കു​പ്പ് സ​മൈ​ലി​ലെ റെസ്റ്റോറ​ന്റു​ക​ൾ, ക​ഫേ​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റു​ടെ നേതൃത്വത്തിൽ റ​മ​ദാ​ൻ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ൾ നടന്നത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കാ​രി​ക​ൾ പി​ഴ ചു​മ​ത്തു​ക​യും മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. കൂടാതെ പരിശോധനയിൽ 71.5 കി​ലോ​ഗ്രാം കേ​ടാ​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *