Your Image Description Your Image Description

മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍’ സംവിധായകന്‍ ദീപു കരുണാകരന്റെ പ്രസ്താവനയെ തള്ളി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പ്രകാശ് ഗോപാലന്‍. സിനിമ റിലീസ് ചെയ്യാന്‍ പോകുന്നതേയുള്ളുവെന്നും ചിത്രീകരണ സമയത്ത് പോലും അനശ്വരയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യകത്മാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡ്യൂസറിന്റെ പ്രതികരണം.

‘സിനിമ റിലീസ് ചെയ്യാന്‍ പോകുന്നതേയുള്ളു, പ്രമോഷന്‍ നടക്കാന്‍ ഇരിക്കുകയാണ് സിനിമയോട് ചിത്രീകരണ സമയത്ത് ഒന്നും അനശ്വര എന്റെ അറിവില്‍ നിസ്സഹകരണം കാണിച്ചിട്ടില്ല. സിനിമയുടെ പോസ്റ്റര്‍ ഫസ്റ്റ് ലുക്ക് കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ സാധിക്കാതിരുന്നത് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ആ സമയങ്ങളില്‍ മൂന്ന് ദിവസം ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് കൊണ്ടാണ് എന്ന അറിയിച്ചിരുന്നതായാണ് എനിക്ക് മനസിലായത്. ദീപുവിന്റെ വ്യക്തിപരമായ കാര്യങ്ങളാണ് ദീപു അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ദീപു നടത്തിയ പരാമര്‍ശം അനവസരത്തില്‍ ആയിപോയെന്നാണ് എന്റെ അഭിപ്രായം. ഇത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,’ പ്രകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *