Your Image Description Your Image Description

20 വിവാഹം കഴിച്ച് 16 ഭാര്യമാരോടൊപ്പം ജീവിക്കുന്ന എംസി ഏണസ്‌​റ്റോ മുഇനുച്ചി കപിംഗ എന്ന മനുഷ്യനെ ലോകത്ത് എല്ലാവരുമറിയും. ടാൻസാനിയയിലെ ഒരു ചെറു ​ഗ്രാമത്തിൽ താമസിക്കുന്ന കപിം​ഗ വാർത്തകളിലെ താരമാണ്. 20 യുവതികളെ വിവാഹം കഴിച്ചെങ്കിലും ചിലർ മരിച്ചുപോകുകയും മറ്റു ചിലർ വിവാ​​ഹ മോചനം നേടുകയും ചെയ്തതോടെയാണ് കപിം​ഗയുടെ ഭാര്യമാരുടെ എണ്ണം പതിനാറായി കുറഞ്ഞത്. ഇപ്പോഴിതാ, എന്തുകൊണ്ട് കപിം​ഗ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഭാര്യമാർ നൽകിയ മറുപടിയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. കപിം​ഗയെ പോലെ ഒരു മാന്യൻ വേറെയില്ലെന്നാണ് യുവതികൾ സാക്ഷ്യപ്പെടുത്തുന്നത്.

കപിംഗയുടെ പ്രശസ്തിയാണ് അദ്ദേഹത്തെ ഭർത്താവായി തെരഞ്ഞെടുക്കാൻ കാരണമെന്നാണ് ഭാര്യമാർ പറയുന്നത്. 20 ഭാര്യമാരുടെ കൂട്ടത്തിൽ ഏഴ് പേർ സഹോദരിമാരാണ്. തന്റെ ഭർത്താവിനെ കുറിച്ച് സഹോദരിമാരോട് യുവതി പറഞ്ഞതോടെ അവരും കപിം​ഗയുടെ ആരാധികമാരാകുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ആറ് സഹോദരിമാരെയും ഇദ്ദേഹം വിവാഹം കഴിച്ചു.

തന്റെ ഭർത്താവ് മറ്റു ഭാര്യമാരുമായി ഇടപഴകുന്നതിലോ ലൈം​ഗികബന്ധത്തിലേർപ്പെടുന്നതിലോ ഈ സ്ത്രീകൾ‌ക്കാർക്കും പരാതിയില്ലത്രെ. ഒരു വീട്ടിൽ തന്നെയാണ് ഇവരുടെ താമസം. ജോലി ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഒരുമിച്ചാണ്. ഇവർക്കിടയിൽ വഴക്കോ സൗന്ദര്യപിണക്കങ്ങളോ ഇല്ല. കുടുംബത്തിൽ ഭർത്താവിന്റെ തീരുമാനം തന്നെയാണ് അവസാന വാക്ക്.

16 ഭാര്യമാരോടൊപ്പമാണ് കപിംഗ താമസിക്കുന്നത്. എല്ലാവരും ഒരു വീട്ടിൽ ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. കപിംഗ ആകെ 20 തവണ വിവാഹം കഴിച്ചു. അതിൽ നാല് ഭാര്യമാർ മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ സഹോദരിമാരെ പോലെയാണ് താമസിക്കുന്നത്. ഭാര്യമാരെ കൂടാതെ 104 മക്കളും 144 ചെറുമക്കളും കപിംഗയ്ക്ക് ഉണ്ട്. ഒരു ചെറിയ ഗ്രാമം എങ്ങനെയാണോ അതുപോലെയാണ് കപിംഗയുടെ വീടും.

കുടുംബാംഗങ്ങൾക്കായി ഒരുമിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. 1961ലാണ് കപിംഗയുടെ ആദ്യ വിവാഹം നടക്കുന്നത്. അതിൽ ഒരു കുട്ടിയുണ്ട്. തുടർന്ന് പിതാവിന്റെ ആഗ്രഹപ്രകാരമാണ് കപിംഗ വീണ്ടും വിവാഹങ്ങൾ കഴിച്ചത്. കൂടുതൽ സ്ത്രീധനം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇയാളുടെ അഞ്ച് വിവാഹങ്ങളും പിതാവ് തന്നെയാണ് നടത്തിക്കൊടുത്തത്. ബാക്കി 15 യുവതികളെയും കപിം​ഗ സ്വന്തം തീരുമാനം അനുസരിച്ച് വിവാഹം കഴിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *