Your Image Description Your Image Description

കൊച്ചി: ​ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഗ്രീൻ ഹൈഡ്രജൻ ബസുകൾ ഉടൻ കേരളത്തിലെത്തും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പാൾ റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണവും കേരളത്തിലാണ്. ഹരിത ഹൈഡ്രജൻ ഉപയോ​ഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും രണ്ട് ഐസി (ഇൻ്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ആയിരിക്കും ഈ റൂട്ടുകളിൽ സർവീസ് നടത്തുക.

രണ്ട് വർഷത്തിനുളളിൽ 60,000 കിലോമീറ്റർ പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ് നടത്തേണ്ടത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് ഹൈഡ്രജൻ റീഫ്യൂലിങ് സെറ്ററുകളും ആരംഭിക്കും. കൊച്ചിയിലെ സെന്ററിന്റെ നിർമാണം ആരംഭിച്ചു. 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 34.85 കോടി രൂപ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ​ഗ്യാപ്പ് ഫണ്ടിങ് വഴിയാണ് ലഭിക്കുക. ആദ്യ രണ്ട് വർഷത്തിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തിന്റെ ചിലവ് അനർട്ടാണ് വഹിക്കുക. രാജ്യ വ്യാപകമായി പത്ത് റൂട്ടുകളിലായി 37 ​ഗ്രീൻ ഹൈഡ്ര​ജൻ വാഹനങ്ങളാണ് പൈലറ്റ് പദ്ധതിയിൽ പങ്കെടുക്കുക. അതിൽ 15 എണ്ണം ഫ്യൂവൽ സെൽ അടിസ്ഥാനമാക്കിയും 22 എണ്ണം ഇൻ്റേണൽ കംബഷൻ അധിഷ്ഠിതവുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *