Your Image Description Your Image Description

ന്യൂഡൽഹി: ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുമ്പോൾ കൂടുതൽ ഇടപെടലുകളുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് സമരത്തെ കുറിച്ച് സുരേഷ് ​ഗോപി വിശദീകരിച്ചു. ആശ വർക്കർമാർക്ക് വേതനം നൽകുന്നതിൽ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന് സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് നദ്ദ സുരേഷ് ഗോപിയെ അറിയിച്ചു. 20 മിനിറ്റിലധികം കൂടിക്കാഴ്ച നീണ്ടു. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയത്തിൽ ആയിരുന്നു കൂടികാഴ്ച. നേരത്തെ തിരുവനന്തപുരത്തെ സമരവേദിയിൽ ബിജെപി നേതാക്കൾ എത്തിയപ്പോൾ ആശവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള കുടിശിക ലഭ്യമാക്കുന്നതിനായി ഇടപടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *