Your Image Description Your Image Description

ത​ന്റെ മരണം പ്രവചിച്ച ചൈനീസ് ജ്യോതിഷിയുടെ പ്രവചനം സത്യമായി. ത​ന്റെ അൻപതുകളിൽ തനിക്ക് ജീവന് ഭീഷണിയാകുന്ന ഒരപകടം സംഭവിക്കുമെന്നാണ് ജ്യോതിഷി പ്രവചിച്ചത്. പ്രവചിച്ചതുപോലെ തന്നെ അൻപതുകളുടെ അവസാനത്തിൽ, 60 തികയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ജ്യോതിഷി മരണമടഞ്ഞു. അതൊരു സ്വാഭാവിക മരണമായിരുന്നില്ല. സംശയം തോന്നിയ കുടുംബാം​ഗങ്ങൾ വിശദ പരിശോധന ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തു‌ടർന്ന് അദ്ദേഹത്തി​ന്റെ മുൻ കാമുകി അറസ്റ്റിലായി.

ചൈനയിലെ സിചുവാനിലെ നാൻചോങ്ങ് എന്ന പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഭാഗ്യ പ്രവാചകനായിരുന്നു ഷൌ. അദ്ദേഹം 2017 മെയ് മാസത്തിലാണ് ഗുരുതരമായ രോഗം ബാധിച്ച് മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്‍റെ മകൾ നടത്തിയ അന്വേഷണത്തില്‍ അച്ഛന്‍ കഴിച്ചിരുന്ന കഫ് സിറപ്പില്‍ ഉയർന്ന വിഷാംശമുള്ള കളനാശിനിയായ പാരാക്വാറ്റ് അടങ്ങിയിരുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന മകൾ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടത്തില്‍ ഷൌവിന്‍റെ മരണ കാരണം വിഷാംശം അകത്ത് കടന്നിട്ടാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷൌവിന്‍റെ കാമുകിയായിരുന്ന ജിങാണ് വിഷം നല്‍കിയതെന്ന് കണ്ടെത്തുകയും ഇവരെ 2024 സെപ്തംബറില്‍ 14 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ജിങ് അപ്പീല്‍ പോയെങ്കിലും നാൻചോങ്ങിലെ കോടതി, അടുത്തിടെ ശിക്ഷ ശരിവച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2011 -ല്‍ ക്യാന്‍സര്‍ രോഗിയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ടാണ് ജിങ്, ഷൌവിനെ പരിചയപ്പെടുന്നത്. ഇരുവരുടെയും ബന്ധം സങ്കീർണ്ണമായ ഒന്നാണെന്ന് പോലീസ് പറയുന്നു. ജിങിനെ നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് ഷൌ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതൊരു പ്രശ്നമായിത്തുടങ്ങിയപ്പോൾ ഷൌ തന്‍റെ മുന്‍ഭാര്യയുടെ അടുത്തേക്ക് മടങ്ങി. ഇതിനായി ഇയാൾ ജിങിനോട് തനിക്ക് ക്യാന്‍സറാണെന്ന് നുണ പറഞ്ഞു. പക്ഷേ, താന്‍ ചതിക്കപ്പെടുകയാണെന്ന് കരുതിയ ജിങ്, ഷൌവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി.

പാരാക്വാറ്റ് എന്ന കീടനാശിയുടെ പ്രത്യാഘാതങ്ങൾ ഇന്‍റർനെറ്റില്‍ നിന്നും തിരിച്ചറിഞ്ഞ ജിങ്. കീടനാശി വാങ്ങി ഷൌ ഉപയോഗിച്ചിരുന്ന കഫ് സിറപ്പില്‍ കലര്‍ത്തുകയും ബാക്കി ഷൌവിന്‍റെ അടിവസ്ത്രത്തില്‍ വിതറുകയും ചെയ്തു. കീടനാശിനി അകത്ത് ചെന്നതോടെ ഷൌവിന്‍റെ ആന്തരാവയവങ്ങൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയും അവ പ്രവര്‍ത്തന രഹിതമാവുകയുമായിരുന്നു. ഒപ്പം കീടനാശിനി തളിച്ച അടിവസ്ത്രം ധരിച്ചതോടെ അദ്ദേഹത്തിന്‍റെ ശരീരം അഴുകാന്‍ തുടങ്ങി. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഷൌവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *