സംവിധായകൻ ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് കുമാര്‍ നായകനായ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റൈറ്റ്സ് വിറ്റുപോയത് 95 കോടിക്കാണ് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അജിത് കുമാര്‍ നായകനായി വന്ന ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 126 കോടിക്ക് മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സിലൂടെയാകും അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുക. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.
അറ്റ്ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത് നായകനാകും എന്ന റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.