Your Image Description Your Image Description
Your Image Alt Text

മ്യാൻമാറുമായി അതിർത്തിയുണ്ടാക്കിയത് ബ്രീട്ടീഷുകാരാണെന്ന് വ്യക്തമാക്കി മിസോറം മുഖ്യമന്ത്രി ലാൽഡുഹോമ. ഈ സാഹചര്യത്തിൽ അതിർത്തിയിൽ വേലി പണിയുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ 300 കിലോമീറ്ററിൽക്കൂടി വേലി പണിയാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിത്. 510 കിലോമീറ്റർ വരുന്ന മ്യാൻമാർ അതിർത്തി സംസ്ഥാനത്തെ ജനങ്ങളുടെ സമ്മതമില്ലാതെ ബ്രീട്ടീഷുകാർ ഉണ്ടാക്കിയതാണ്. മിസോറമിലുള്ള പതിനായിരക്കണക്കിനാളുകൾ മ്യാൻമാറിലിൽനിന്നുള്ളവരാണ്. മ്യാൻമാറിലെ ചിൻ ജില്ലയിലെ സു വിഭാഗവും മിസോറം ജനതയും തമ്മിൽ പൈതൃകപരമായ ബന്ധമുണ്ട്. എന്നിട്ടും സു വിഭാഗത്തിലുള്ളവരെ അഭിയാർഥികളായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *